Powered by Blogger.

>> Tuesday, October 18, 2011


ഡാലിയാ ,...


========

ഡാലിയാ ,...

മഴമുകിലും മരുഭൂമിയും പോലെ

രാപ്പകലുകള്‍ പോലെ ...

വിരഹനൂലുകള്‍ നെയ്ത

മോഹകുളിരിനുള്ളില്‍

പനിച്ചു വിറച്ചു

കൂനി കൂടിയിരിക്കുന്ന

രണ്ടു നിഴല്‍ പൂവുകള്‍ നമ്മള്‍ ,..



ഓ ...ഡാലിയ,

കിനാവ്‌ പുഷ്പ്പിച്ച

കരിനീല മിഴികളില്‍ ,

വസന്ത കാലപുണ്യം പൂത്ത

ചോരച്ച ചുണ്ടുകളില്‍ ,

ദാഹം ചുരത്തുന്ന

മാറിലെ മാതള കനികളില്‍ ...

നിര്‍വൃതി മധുരം

തിരഞ്ഞു ഞാനുനരുമ്പോള്‍


നീ തണുത്തുറഞ്ഞൊരു

ശിലാ പാളിയായും....

തിളച്ചുരുകുന്നൊരു

അഗ്നി പര്‍വ്വതമായും ...

പിന്നെ

ഈറന്‍ തുളുമ്പുന്ന കന്നി മണ്ണായി

വിത്തായി ,..

തളിരായി....

കൂര്‍ത്ത് മൂര്‍ത്തൊരു

വള്ളിചെടിയായ് ,..

ആസുര തൃഷ്ണകളെ

ഹൃദയത്തിലേറ്റിയൊരു

സ്ഫടിക സ്വപ്നമായി

വീണുടഞ്ഞു ചിതറിച്ചിരികുമ്പോള്‍



ഡാലിയാ .....

നമുക്കീ പാലാഴി കടയാം

അമൃത കുംഭം തിരയാം .....

നീ സര്‍പ്പ വേഗവും

ഞാന്‍ പര്‍വ്വത ശിഖരവുമാകാം



ഇനി കാളകൂടം തുപ്പി ..

എന്റെ കാമാനകളില്‍

നീലിമ പകരൂ .......



ഓ ,...ഡാലിയ

സ്കലിച്ചു തീരുന്ന

ഓരോ പ്രണയവും

ഓര്‍മ്മ

പുസ്തകത്തിലോതുങ്ങുമെന്ന്‌

അറിഞ്ഞിരിന്നിട്ടും

എന്നെയുമൊരു ...

ചരിത്ര സ്മാരകമായി

നീ ..മാറ്റിയതെന്തേ




ഡാലിയാ ............

3 comments:

പ്രയാണ്‍ October 18, 2011 at 10:21 AM  

മാനോഹരമായ പ്രണയം.....പക്ഷേ പ്രണയിനി പിടിതര്ണില്ലാന്നു തോന്നുന്നു...:)

Kala October 18, 2011 at 10:28 PM  

അതി മനോഹരം എന്ന് പറയാതെ വയ്യ.
എന്തൊരു ഒഴുക്ക്...
വശ്യം
മനോഹരമായ പ്രണയ കവിത.

asha sreekumar October 22, 2011 at 6:56 AM  

ഡാലിയ , മഴമുകിലും മരുഭൂമിയും , രാത്രിയും പകലും പോലെ ഒരിക്കലും ഒന്നികാന്‍ കഴിയില്ല എന്നറിയാം എങ്കിലും ......... വളരെ നന്നായിരിക്കുന്നു കിനാവ്‌ പുഷ്പ്പിച്ച കരിനീല മിഴികളില്‍ , വസന്ത കാലപുണ്യം പോലെ മനോഹരം

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP