Powered by Blogger.

നന്ദിതാ ...

>> Sunday, December 9, 2012തണുവുള്ള
രാത്രികളേക്കാള്‍
പൊള്ളുന്ന
പകലുകളാണെനിക്കിഷ്ട്ടം

രാവിന്റെ
കുളിര്‍ പുതപ്പു മാറ്റി
നിശ്വാസമുടയുന്നൊരു
നിലവിളിയുമായി
കുരുക്ക് മുറുകി

കണ്ണ് തുറിച്ചവള്‍
എന്റെ നിദ്രയെ
മുറിപ്പെടുത്തികൊണ്ടിരിക്കുന്നൂ

പൊള്ളുന്ന പകലില്‍
എന്റെ
പ്രണയാശ്ലേഷത്തിലൊതുങ്ങി
കുറുകി കുറുകിയൊരു..
കാട്ടു മൈനായായ് പാടും

ഭ്രമിപ്പിക്കുന്നൊരു
അനുഭൂതിയായെന്റെ
മാറിലെ വിയര്‍പ്പുതുള്ളികളെ
ചുംബിച്ചുടക്കും

ഓരോ രാത്രിയുമെന്നില്‍ നിന്നും
അവളെ അപഹരിക്കുന്നൂ
എല്ലാ പകലുകളിലും
ഞാനവളെ തിരിച്ചു പിടിക്കുന്നൂ

നന്ദിതാ ...
നീ ബാക്കി വച്ചുപോയൊരു
മൌനം പോലെ
ഞാനിവിടെ ,.......

0 comments:

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP