Powered by Blogger.

>> Sunday, December 9, 2012

വായിക്കുക ശേഷം ഈ  ചിത്രത്തില്‍ സൂക്ഷിച്ചു നോക്കുക ..
======================================

ഭൂമി എത്ര വലുതാണ്‌ ,അതിലും എത്രയോ വലുതാണ്‌ ഈ പ്രപഞ്ചം ,ഭാവന കൊണ്ട് പോലും ഒന്ന് അളന്നെടുക്കാന്‍ കഴിയാത്ത ഈ പ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്തത്രയും ...
ജീവജാലങ്ങളുണ്ടാകും വൈവിധ്യവും ,സവിശേഷവുമാര്‍ന്ന അവയുടെ ഘടനകളും ,ജീവിത രീതികളും ,അതി ജീവനതിന്റെയും പോരാട്ടത്തിന്റെയും നാള്‍ വഴികളും സസൂഷ്മ്മം വീക്ഷിക്കുകയാനെങ്കില്‍ മനുഷ്യന്‍ എന്നാ വാക്കിന്റെ അര്‍ത്ഥ ശൂന്യതയും ,കാപട്യം നിറഞ്ഞ അവന്റെ ജീവിതവും ഈ പ്രപഞ്ചത്തില്‍ എത്ര മാത്രം വെറുക്കപ്പെടേണ്ട ഒന്നാണ് എന്നും മനസ്സിലാക്കാന്‍ കഴിയും ....

ഒരു വെളിപാടുണ്ടയതല്ല ഹൃദയത്തെ മദിച്ച മൂന്നു കാഴ്ചകള്‍ ,മൂന്നിന്റെയും ഒരു നേര്‍ വിവരണം നല്‍കാം രണ്ടെണ്ണം വാക്കാലും ,ഒന്ന് ചിത്രമായും .....

രംഗം ഒന്ന്
========

ഇന്നലെ വൈകുന്നേരം ഒരു ആറു മണിയോടടുക്കും അമ്പലത്തറക്കടുത്ത് കുമാരി ചന്ത എന്നാ മീന്‍ മാര്‍ക്കറ്റിനു സമീപമുള്ള ട്രന്സ്ഫോര്‍മരില്‍ ഒരു വര്‍ക്കിനു വേണ്ടി എത്തിയതായിരുന്നു ഞങ്ങള്‍ തുറന്നു അകത്തെക്ക് കയറുമ്പോള്‍ ഉള്ളില്‍ നിന്നൊരു പൂച്ച ചാടി വീഴുന്നു . പിടക്കുന്ന എന്തോ കടിച്ചു പിടിച്ചിട്ടുണ്ട് ശ്രദ്ദിച്ചു നോക്കുമ്പോള്‍ അതൊരു കാക്ക കുഞ്ഞു ആയിരുന്നു ,..പൂച്ച അടുത്തുള്ള ഇടനാഴിയിലേക്ക്‌ ഓടി മറഞ്ഞു ,..അക്ഷരാര്‍ത്ഥത്തില്‍ പിന്നെ അവിടെ ഒരു മനുഷ്യന് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത് ആകാശവും ചുറ്റുവട്ടവും കാക്കളാല്‍ നിറഞ്ഞു ,..ഭീതിതമായ ഒരന്തരീക്ഷം ,അവറ്റകള്‍ വലിയ വായില്‍ നിലവിളിക്കുന്നു പരക്കം പായുന്നു ,.. സഹജീവിയോടുള്ള കാരുണ്യം ,ദയ , സ്നേഹം ..ഹോ കാണുക കണ്ണുകള്‍ തുറന്നു മനുഷ്യ കീടങ്ങളെ ...


രംഗം രണ്ടു
========


ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്നത് റിലയന്‍സിന്റെ നെറ്റ് കണക്ഷന്‍ ആണ് .അതിന്റെ ക്യാബില്‍ മുകളിലേക്ക് വലിച്ചു ക്ലാംപില്‍ കെട്ടി ജനാല പഴുതിലൂടെ അകത്തേക്ക് ,പുറത്തു ഈ വയര്‍ വലിചിട്ടുള്ളത് വീടിനു മുന്നില്‍ നില്‍ക്കുന്ന പ്ലാവിന്റെ ശിഖരങ്ങള്‍ക്ക് ഇടയിലൂടെ ആണ് മരം നിറയെ മീറുകളാണ് {ഒരു തരം ഉറുമ്പ്‌ }നല്ല കടിവീരന്മാര്‍ , അവര്‍ ഇങ്ങനെ ആ ക്യാബിളിലൂടെ ഊര്‍ന്നു ഊര്‍ന്നു അകത്തേക്ക് വരും അതൊരു കൌതുക കാഴ്ചയാണ് ,ഇപ്പോള്‍ ഈ മുറി നിറയെ അവയുടെ വിഹാര കേന്ദ്രമാണ് ,എന്ത് പറയാന്‍ അവരും ഭൂമിയുടെ അവകാശികളല്ലേ പലപ്പോഴും കടിച്ചു വേദനിപ്പിച്ചു മനുഷ്യരോടുള്ള പ്രതിക്ഷേധം അറിയിക്കാരുണ്ടവര്‍ ,കടിയേറ്റു വേദനിച്ചാലും ഞാനവരെ വേദനിപ്പിക്കാതെ എടുത്തു കളയുകയാണ് പതിവ് ,..പതിവിനു വിരുദ്ധമായി ഇന്നവരില്‍ ഒരാള്‍ എന്റെ കാല്‍ പാദത്തില്‍ കടിച്ചു ,എന്തോ ടൈപ്പ് ചെയ്യുന്ന തിരക്കിനിടയില്‍ മറ്റേ കാലു കൊണ്ട് ഞാനൊന്ന് അമര്‍ത്തി ഞെരിച്ചു പാവം പിടഞ്ഞു തീര്‍ന്നു ,നെറ്റില്‍ പരതുന്നതിനിടയില്‍ ഹൃദയം മുറിച്ച ആ കാഴ്ച കണ്ടു എന്റെ മേശയുടെ മുകളിലൂടെ ഒരു വിലാപ യാത്ര ആ ജഡവും പേറി ഒരു കൂട്ടം ഉറുമ്പുകള്‍ ,ഹോ ആകെ തളര്‍ന്നു പോയി ..ഒരു കൊലപാതകിയുടെ മാനസികാവസ്ഥയില്‍ പകച്ചിരിന്നു ,ഭയത്തോടെ ,കുറ്റ ബോധത്തോടെ ഞാന്‍ ഒളികന്നിടു നോക്കി അവര്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ,ശാപം ചൊരിയുന്നുണ്ട് .. ആ ക്യബിളിലൂടെ ആ ജഡവും ചുമന്നു ജനാലയുടെ വിടവിലൂടെ അവര്‍ പുറത്തേക്കിറങ്ങും വരെ .. ഞാനത് കണ്ണിമ ചിമ്മാതെ നോക്കിയിരിന്നു ,.... നൊമ്പര സാഗരം ഇരമ്പുന്നുണ്ട് ..മനസ്സില്‍ ...

രംഗം മൂന്നു ,..
=========
ഇനി വിവരണമില്ല .....ഒരു കാഴ്ച ....നിങ്ങളില്‍ പലരും കണ്ടതാകും ഇതുമായി ചേര്‍ത്ത് വായിക്കുക ...

0 comments:

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP