Powered by Blogger.

>> Tuesday, October 18, 2011


ഡാലിയാ ,...


========

ഡാലിയാ ,...

മഴമുകിലും മരുഭൂമിയും പോലെ

രാപ്പകലുകള്‍ പോലെ ...

വിരഹനൂലുകള്‍ നെയ്ത

മോഹകുളിരിനുള്ളില്‍

പനിച്ചു വിറച്ചു

കൂനി കൂടിയിരിക്കുന്ന

രണ്ടു നിഴല്‍ പൂവുകള്‍ നമ്മള്‍ ,..



ഓ ...ഡാലിയ,

കിനാവ്‌ പുഷ്പ്പിച്ച

കരിനീല മിഴികളില്‍ ,

വസന്ത കാലപുണ്യം പൂത്ത

ചോരച്ച ചുണ്ടുകളില്‍ ,

ദാഹം ചുരത്തുന്ന

മാറിലെ മാതള കനികളില്‍ ...

നിര്‍വൃതി മധുരം

തിരഞ്ഞു ഞാനുനരുമ്പോള്‍


നീ തണുത്തുറഞ്ഞൊരു

ശിലാ പാളിയായും....

തിളച്ചുരുകുന്നൊരു

അഗ്നി പര്‍വ്വതമായും ...

പിന്നെ

ഈറന്‍ തുളുമ്പുന്ന കന്നി മണ്ണായി

വിത്തായി ,..

തളിരായി....

കൂര്‍ത്ത് മൂര്‍ത്തൊരു

വള്ളിചെടിയായ് ,..

ആസുര തൃഷ്ണകളെ

ഹൃദയത്തിലേറ്റിയൊരു

സ്ഫടിക സ്വപ്നമായി

വീണുടഞ്ഞു ചിതറിച്ചിരികുമ്പോള്‍



ഡാലിയാ .....

നമുക്കീ പാലാഴി കടയാം

അമൃത കുംഭം തിരയാം .....

നീ സര്‍പ്പ വേഗവും

ഞാന്‍ പര്‍വ്വത ശിഖരവുമാകാം



ഇനി കാളകൂടം തുപ്പി ..

എന്റെ കാമാനകളില്‍

നീലിമ പകരൂ .......



ഓ ,...ഡാലിയ

സ്കലിച്ചു തീരുന്ന

ഓരോ പ്രണയവും

ഓര്‍മ്മ

പുസ്തകത്തിലോതുങ്ങുമെന്ന്‌

അറിഞ്ഞിരിന്നിട്ടും

എന്നെയുമൊരു ...

ചരിത്ര സ്മാരകമായി

നീ ..മാറ്റിയതെന്തേ




ഡാലിയാ ............


'മൌനം'


=======

സുഖ ശീതളമായ പകല്‍ -

കാഴ്ചകളില്‍ കുടുങ്ങി ,....

കുറുകി കൂര്‍ത്ത നിന്‍റെ -

മിഴികളില്‍ മൌനം



പ്രണയ പൂര്‍വ്വം ഞാ -

നടുത്തു വരുമ്പോള്‍ ,

നിന്‍റെ നിശ്വാസങ്ങളില്‍ മൌനം ....



പിടയ്ക്കുന്ന കണ്‍ പീലികളിലും

വിയര്‍പ്പിന്റെ മണിമുത്തുക-

ളടര്‍ന്നു വീഴുന്ന,...

നാസികാഗ്രാത്തിലും

തുടുത്ത ചുണ്ടുകളിലും

വിടരുന്നത് മൌനം .....



എന്‍റെ ദാഹങ്ങള്‍ക്ക് മേല്‍ ,..

യഗാശ്വമായ് നീ

കുതിച്ചു പായുമ്പോള്‍

നിന്‍റെ കുളമ്പടി

നാദങ്ങളില്‍ മൌനം ....



കരിനാഗമായെന്നില്‍

പടര്‍ന്ന്-കയറി

ഫണം വിടര്‍ത്തി ചീറ്റുന്ന നിന്‍ ,..

നാവിന്‍ തുമ്പിലും മൌനം ,...



ആത്മ ഹര്‍ഷങ്ങള്‍

നിര്‍വൃത്തി യായ്

പെയ്തൊയിയുന്ന....

മൂര്‍ച്ചയില്‍ നീ .....

അസ്പഷ്ടമായോതുന്ന....

അമൃത വചനങ്ങളില്‍ മൌനം



ഒടുവില്‍

മൌനം വന്യമാകുമ്പോള്‍ ?

ഞാനറിയുന്നു ..



ശബ്ദ്ധസായൂജ്യത്തിന്റെ
ചലന വേഗങ്ങളിലാണെന്‍

മോഹങ്ങളമൃതുപെയ്തു

പ്രണയമായ് നിറയുകയെന്നു

ഒന്ന് കുറുകി കുതിച്ചെന്റെ
സ്വപങ്ങളെ ഈറനണിയിക്കൂ ,..



തെങ്ങോല

========


ഉണക്കു..
മുറ്റിയപ്പോള്‍

മണ്ണായിമാറാന്‍
കൊതിച്ചു

തെങ്ങില്‍
നിന്നടര്‍ന്നു

ഭൂമിയിലേക്ക്‌
കുതിച്ചോരു
പാവം തെങ്ങോല ,..


വഴിയില്‍
സ്നേഹപാശത്താല്‍
കുടുക്കിയതൊരു
ഇലക്ട്രിക് കമ്പി,..



വൈദ്ധുതി
വേഗങ്ങളില്‍
ഉടല്‍ പൊള്ളി ,

പിടയുമൊരു
ഹൃദയവുമായി

തലകീഴായ് തൂങ്ങി
ഇനിയുമെത്ര നാള്‍ ,..

വൃദ്ധ പ്രണയം,..


വൃദ്ധ പ്രണയം,..

_______________

വിദൂരങ്ങളില്‍
മിഴിനട്ടിരിക്കാനൊരു
ജനാല പണിയിക്കണം




പ്രണയ സന്ധ്യയുടെ
ചായം കൊണ്ട്
ഹൃദയം ചുവപ്പിക്കണം




ഋതു പകര്‍ച്ചകളില്‍
ആത്മാവ് കോര്‍ത്തു
മുറിവുണക്കണം




മഴക്കുളിരില്‍
മുഖമൊളിപ്പിച്ച് ,..
മടങ്ങി വരാത്തൊരു
വസന്തത്തെ
കിനാവുകണ്ടുറങ്ങണം,..




അനില്‍ കുര്യാത്തി,..

"നിനക്കായി "


"നിനക്കായി "

==============

ശോഭനമൊരു നിദ്രയില്‍
ആകാശത്തെക്കുയര്‍ന്നു
മേഘച്ചുഴികളില്‍ കുരുങ്ങി
ദികുകളില്‍ തട്ടി തകര്‍ന്നു
ചിതറുമ്പോള്‍ ....
ഹൃദയത്തിലൊരു
നിറ പൌര്‍ണമി വിടരും

സുസ്മിതേ ,...മറന്നു വച്ച
പ്രണയാക്ഷരങ്ങളില്‍
ഒന്നെടുത്തു ....
നിന്റെ പവിഴ ചിരിയില്‍
പൊതിഞെന്‍
ഹൃദയത്തില്‍ നിക്ഷേപികൂക

കാറ്റേ കലി തുള്ളി ചിരിച്ച്
നേര്‍ത്ത ഹുങ്കാരത്തോടെ.
തിരകള്‍ക്കു മേല്‍ .
നിന്റെ കാമനകളിലാറാടൂ

ഇനി ഞാനെന്റെ
പ്രണയ ശലഭത്തിനെ
ഉമിനീര്‍ ചൂടിനാല്‍
പൊള്ളിച്ചു പൊള്ളിച്ചു
ഒരു ഹര്‍ഷരോമ കുപ്പായം
പുതപ്പിക്കട്ടെ ............

"പ്രിയേ നീയറിയാന്‍ "


"പ്രിയേ നീയറിയാന്‍ "
===============

ഒരുഷ്ണക്കാറ്റില്‍
പൊള്ളി വിയര്‍ത്ത്‌
ഒരു കുളിര്‍ ചുംബനത്തില്‍
പൂത്തുലഞ്ഞു

സ്പര്‍ശനങ്ങളില്‍
അരുമയായി
കൊക്കുരുമി...
കുറുകുമെന്‍റെ
ഇണക്കുരിവിയോടൊരു
വാക്ക്,.......

ചീറ്റി പുളഞ്ഞു
ഫണം നിവര്‍ത്തി
ശോണഹൃദയത്തില്‍
നീലിമ പടര്‍ത്തി
പിളര്‍ന്ന
നാവു കൊണ്ട
മൃതമുട്ടി
ഋതുപകര്‍ച്ചക -
ളിലയുണക്കുന്നൊരു
സന്ധ്യയില്‍
പതം പറഞ്ഞു
പടം പൊഴിച്ച്
പോയൊരെന്‍
നാഗ കന്യകയോടൊരു
വാക്ക്,.......

നിന്‍റെ സ്വപ്നങ്ങളുടെ
വര്‍ണ്ണ കൂടിനുള്ളില്‍
എന്നെ
ബന്ധിതനാക്കൂ
നിഴലായെങ്കിലും
ഞാനവിടെ ജീവിക്കട്ടെ

അല്ലെങ്കില്‍ ,..
"നിന്‍റെ ഹൃദയത്തില്‍
എനിക്കായൊരു
ചിതയോരുക്കൂ
ചാരമായെങ്കിലും
ഞാനവിടെ ശേഷിക്കട്ടെ"


നിഴല്‍

______


പ്രിയേ ,...
വിശുദ്ധസ്വപ്നങ്ങളുടെ
ചിറകില്‍ നിന്നും
പൊഴിഞ്ഞു
വീണൊരു
തൂവല്‍ കീറ്

നമുക്കിടയിലൊരു
നിഴല്‍ ..
വിരിക്കുന്നുണ്ട്‌

രാക്കുളിരിന്റെ
ആലസ്യ
പായയില്‍
കിതച്ചു
തളര്‍ന്നു നീ
പുറം തിരിഞ്ഞു
റങ്ങുമ്പോള്‍

നിന്റെ
നിതംബഭംഗിയെന്‍
കനല്‍
കണ്ണുകളില്‍ നിന്നും
മറച്ചു
പിടിക്കുന്നൊരു
കുറുമ്പന്‍ നിഴല്‍ ......


" താരകങ്ങള്‍ ‍"

___________

സഖീ ഒഴുകുക ...
ഞാനൊരു ..
മഴമേഘവും
നീ പുഴയുമാണ്‌

കാമാമടങ്ങാത്ത
കണ്ണുകളുമായ്
കടലായ് നീ
വിളിക്കുമ്പോള്‍

ആകാശമായ്‌
തണുത്തുറഞ്ഞു
ഞാന്‍
നിന്നിലേക്ക്‌
പെയ്തു നിറയുമ്പോള്‍

രാപകലുകളെ
ഭയപ്പെടുവതെന്തിനു .
കാടിന്റെ പിന്‍ വിളി
കേള്‍ക്കുവതെന്തിനു ..

ഒഴുകുക നീ ...
പ്രണയത്തിന്റെ
ഈ മണല്‍ പൂവുകള്‍ ..
അരുമയായ് ..
പറയുന്നൂ ....
നമ്മള്‍ രണ്ടു ...
താരകങ്ങളാണത്രേ

"പ്രണയാര്‍ദ്രതാരകങ്ങള്‍ "

ഒരു പുഴയായ് ..





പുഴയായ് ..

______________

കാറ്റിന്‍റെ കൈകളിലൊരു
അപ്പുപ്പന്‍ താടിയായ്
ഒഴുകി നടന്നപ്പോഴും

ഒരു സ്വപ്നത്തിന്റെ
മടിയില്‍ നിന്നെ
പുണര്‍ന്നുറങ്ങിയപ്പോഴും

ചുറ്റും വട്ടമിട്ടു
പറന്നപ്പോഴും
ഒരു മണ്‍ ചിരാതിലെ ...
ഇത്തിരി വെളിച്ചത്തെ
പുണര്‍ന്നു
കരിഞ്ഞു വീണപ്പോഴും

ഹൃദയം കൊതിച്ചത് .....

പ്രണയചൂടില്‍
ഉരുകിയൊലിച്ച്
ഒരു പുഴയായ് ..
നിന്‍റെ ദാഹങ്ങളിലെഴുകി
നിറയുവാനായിരുന്നു..

ഇലക്ട്രിക് പ്രണയം


ഇലക്ട്രിക് പ്രണയം




കൂടുതല്‍ തെളിച്ചത്തില്‍
കത്തികാണാന്‍
കൊതിച്ചാണ്
ഞാനെന്റെ
പ്രണയ ദീപത്തിലേക്ക്
അല്‍പ്പം വോള്‍ട്ടേജൂ
കൂട്ടി കൊടുത്തത്

ഇപ്പോള്‍
ഫ്യുസായ ബള്‍ബും
കത്തിപ്പോയ
ഫിലമെന്റ്റും തലോടി
ഇരുളിലായി വാസം

എന്നിട്ടും ,...


എന്നിട്ടും ,...




========

നിലാവിനെ
നിഴല്‍ വിഴുങ്ങുന്നൊരു
രാത്രിയില്‍ ...

മാര്‍ജ്ജാര പാദുകനായി
ഞാന്‍ വരുമെന്നും
ഉമ്മകള്‍ കൊണ്ട്
പൊതിയുമെന്നും
മുന്നേ
പറഞ്ഞിരുന്നതല്ലേ പെണ്ണെ,..!

എന്നിട്ടും ,...
കരിനാഗങ്ങളെ പോല്‍ ...
പിണയുന്ന
നാല് കാലുകളില്‍ തട്ടി
നിലത്തുവീണെന്‍
പ്രണയ സൌധം
ഉടഞ്ഞു പോയതെന്തേ ..?

" കണ്ണുനീര്‍ കവിത "


" കണ്ണുനീര്‍ കവിത "

=============


കൈവെള്ളയിലെഴുതിവച്ച

കവിത

കയ്യേ പ്രണയിച്ചു

കളം വിട്ടു പോയി.,..


കരളില്‍ എഴുതി വച്ച

കവിത

കനവുകളും കട്ടെടുത്തു

ദ്രവിച്ച

പാളികള്‍ക്കിടയിലൂടെ

ഊര്‍ന്നിറങ്ങി പോയി ,...


ഹൃദയത്തില്‍ തറച്ച

മിഴിയിതളുകളില്‍

കൊരുത്തു വച്ചൊരു

കവിതാ മധുരവും കൊത്തി

ഒരു കുറുമ്പന്‍ കാക്കയെങ്ങോ

പറന്നു പോയി,..


കാലം കടം തന്ന

ഒരു വരി

കണ്ണുനീര്‍ കവിത

ബാക്കിയുണ്ട്


പെണ്ണെ ,..നിന്റെ

"മുഖപുസ്തക"താളില്‍

എഴുതി വക്കട്ടെ ഞാനത് ,....

"ഹാ "പ്രണയമേ,..


"ഹാ "പ്രണയമേ,..


ഒരാശാ കണികയായ്

മധുര സ്വപ്നമായ് ,

മഴവില്ലഴകായ് .

പ്രണയം ചിരിക്കുമ്പോള്‍


നിന്റെ മനസ്സൊരു

നികുന്ജത്തിനുള്ളില്‍

പുഷ്പ്പിച്ച

പാരിജാതമാകുന്നൂ


ക്ഷണിക ദാഹ ...

സായൂജ്യങ്ങളുടെ

അവരോഹണങ്ങളില്‍

നിന്നിറങ്ങി


ദുരവേഗങ്ങളില്‍

സ്കലന മൂര്ച്ചകളുടെ

ആഴങ്ങളില്‍

നിപതിക്കുമ്പോള്‍


ഒന്ന് ചുംബിക്കട്ടെ ...


ഓരോര്‍മതെറ്റിന്റെ

പരിക്രിയയായി

നിന്നെ ഞാനെന്‍ ..

ഹൃദയത്തില്‍ ചൂടട്ടെ

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP