Powered by Blogger.

മണ്ണാങ്കട്ടയും കരിയിലയും !

>> Monday, December 10, 2012


====================

ഒരു വസന്ത കാലം മുഴുവന്‍
ഹരിത ചാമരം വീശി
കുളിര്‍ കാറ്റ് പകര്‍ന്നിട്ടും
ശിശിര ഹൃദയം
ഞരമ്പറുത്തെറിഞ്ഞ
പഴുത്തില ഞാന്‍ ....

പ്രണയത്തെ
തരികള്‍ തരികള്‍ ചേര്‍ത്ത്
കാലമെനിക്കായി
ഉരുട്ടിയെടുത്ത
''മണ്ണാങ്കട്ട'' നീ

നമുക്ക് പോകാം ദൂരെ ദൂരെ ...
കാശിയിലേക്കല്ല..!

കാശിയും കൈലാസവും താണ്ടി
ഭൂമിയുടെ അറ്റം വരെ പോകണം..

മഴ പെയ്യുമ്പോള്‍
നിനക്ക് ഞാന്‍ കുടയാകാം
കാറ്റടിക്കുമ്പോള്‍
എനിക്ക് നീ തുണയാകണം

കാറ്റും മഴയും
ഒരുമിച്ചു വരുമ്പോള്‍
നീയെന്റ്റെ മാറില്‍
അമര്‍ന്നിരിക്കണം ..
മഴതുള്ളികളേറ്റ്
നീയെന്നിലലിഞ്ഞിറങ്ങി
അവസാന മാത്രയു -
മിഴചേര്‍ന്ന് കഴിയുമ്പോള്‍

കാറ്റിന്റെ ഘോര ഹസ്തങ്ങളെന്നെ
മരണത്തിന്റെ അഴിമുഖത്തേക്ക്
പറപ്പിചോട്ടെ ....


താളം മറന്നു ഉച്ചത്തില്‍ മിടിച്ച
ഹൃദയത്തോട് ഞാന്‍ പറഞ്ഞു
മര്യാദക്കിരുന്നില്ലേല്‍
നിന്നെ ഞാന്‍ പറിച്ചെടുത്തു
"ലോ ലവള്‍ക് "
എറിഞ്ഞു കൊടുക്കും എന്ന് ..

അത്ഭുതം ,
എത്ര താള നിബദ്ധമായിട്ടാണെന്നോ
അവനിപ്പോള്‍ സ്പന്ദിക്കുന്നത് ....

ഇഷ്ട്ടം.. ഇഷ്ട്ടം...
=============

സ്വപ്നങ്ങളുടെ മാധുര്യത്തിനോപ്പം
നുണഞ്ഞിറക്കാനൊരിഷ്ട്ടം

സത്യത്തിന്റെ കനല്‍ കണ്ണില്‍
നിന്നും കവര്‍ന്നെടുത്തോരിഷ്ട്ടം

ഇഷ്ട്ടങ്ങളുടെ മൂര്‍ദ്ധന്യത്തില്‍
തല്ലിപ്പിരിയാനൊരിഷ്ട്ടം

സ്പന്തനം നിലച്ച ഹൃദയവുമായിപ്പോള്‍
ഒരേകാന്ത തുരുത്തില്‍
സ്വയം പഴിച്ചിരിക്കുമ്പോള്‍

നിന്നിലേ‌ക്കെത്താന്‍ മാത്രം
പറന്നുയരാന്‍ കൊതിക്കുന്ന
മുറിച്ചെറിയപ്പെട്ട ചിറകുകളുടെ
ഇനിയൊരിക്കലും സഫലമാകാത്തൊരിഷ്ട്ടം ..

നഷ്ട്ടങ്ങളുടെ കാഠിന്യങ്ങള്‍ക്കിടയിലും
നെഞ്ചോട്‌ ചേര്‍ത്തോരിഷ്ട്ടം

സൂത്രക്കാരന്‍ കാക്ക ..


===================

വിവേക ശാലിയായ എന്റെ കാമുകാ ...
കാക്കയെ പോലെ കൌശലക്കാരനാണ്‌ നീ

വാവട്ടം ചെറുതായ പൊന്നിന്‍കുടത്തിന്റെ
ആഴങ്ങളിലെന്‍ ..
നീല പൊന്മാന്റെ നീണ്ട കൊക്കകലത്തില്‍
കാത്തു വച്ച പ്രണയാമൃതം
തിളച്ചു പൊന്തിയതെങ്ങനെയാണ് ?

കറുത്ത് കൂര്‍ത്ത കുറുമ്പന്‍
ചുണ്ടുകള്‍ക്കെത്താദൂരത്തേക്ക് നീ
മധുരാക്ഷരങ്ങളെ ...സ്വപ്ന ഹര്‍ഷങ്ങളെ ..
മോഹ പുഷ്പ്പങ്ങളെ ,..ഉരുളന്‍ കല്ലുകളായ്
മെനഞ്ഞെടുത്തെന്‍ ആഴങ്ങളില്‍ തള്ളി
പുളകോന്മാദങ്ങളില്‍
തുള്ളി തുളുമ്പിയൊരാത്മതീര്‍ഥത്തിലെ
പാലഴിമാധുരം കവര്‍ന്നെടുത്തു ...
പറന്നു പോകയാണോ .....?

പ്രിയനേ ..മടങ്ങി വരൂ ...അകന്നകന്നു പോകുന്ന
നിന്‍ ചിറകടി ഒച്ചകളും..
അരുകിലെത്തി തുറിച്ചു നോക്കുന്നോരീ
വേനലിന്റെ രൌദ്ര മിഴികളും..
എന്നെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നു


****പര്‍ദ്ദ*****

****പര്‍ദ്ദ*****
============

പെണ്ണെ നിന്‍ പൂവുടലീവിധം
കറുത്ത തട്ടത്തിന്‍ മറയത്തു
ഒളിപ്പിച്ചു പിടിക്കുന്നത്‌
സൃഷ്ട്ടാവിനിഷ്ട്ടായിട്ടുണ്ടാവില്ല

അത് കൊണ്ടാകും ...
നിന്‍ മുഖ സൌന്ദര്യം മുഴുവനും
കൈകുമ്പിളില്‍ കോരിയെടുത്തു
നീല മിഴികളില്‍ നിറച്ചത് ..

പെയ്യുന്നുണ്ട് ..
അനാവൃതമാകുന്നോരാ
വജ്ര ശോഭയെഴും
മിഴിയിണകളില്‍ നിന്നും ...
എന്റെ ഹൃദയത്തിലേക്കൊരു
നക്ഷത്ര പൂമഴ................
See More

" തുരങ്കം "


=====

ഗൂഡസ്മിതങ്ങള്‍
പൊഴിക്കുന്ന
ഗുഹാന്തരങ്ങളുടെ
അകസഞ്ചാരങ്ങളില്‍ ,..

ആകൂലതകള്‍
...
ഘനീഭവിച്ചുറയുന്ന
അന്ധകാരനാഴികളില്‍ ,..

ആര്‍ത്തലച്ചു കരയുന്ന
ദുര്‍ബല പക്ഷങ്ങളില്‍ ,..

കാറ്റ്,..
ഇരമ്പിയാര്‍ക്കുന്നൊരു രൂപകൂട്

മഴതുള്ളിയിറ്റിച്ച
അധിനിവേശം വിത്ത്‌പാകിയ
കന്നിമണ്ണ്

പെണ്ണെ,..
നീ അറ്റമില്ലാതെ നീളുന്നൊരു
തുരങ്കം...

ഞാനെപ്പോഴും
അതിനുള്ളിലൂടെ...
കൂകി പായുന്നൊരു
ഇരുകാല്‍ വാഹനം ...
See More

നന്ദിതാ ...

>> Sunday, December 9, 2012



തണുവുള്ള
രാത്രികളേക്കാള്‍
പൊള്ളുന്ന
പകലുകളാണെനിക്കിഷ്ട്ടം

രാവിന്റെ
കുളിര്‍ പുതപ്പു മാറ്റി
നിശ്വാസമുടയുന്നൊരു
നിലവിളിയുമായി
കുരുക്ക് മുറുകി

കണ്ണ് തുറിച്ചവള്‍
എന്റെ നിദ്രയെ
മുറിപ്പെടുത്തികൊണ്ടിരിക്കുന്നൂ

പൊള്ളുന്ന പകലില്‍
എന്റെ
പ്രണയാശ്ലേഷത്തിലൊതുങ്ങി
കുറുകി കുറുകിയൊരു..
കാട്ടു മൈനായായ് പാടും

ഭ്രമിപ്പിക്കുന്നൊരു
അനുഭൂതിയായെന്റെ
മാറിലെ വിയര്‍പ്പുതുള്ളികളെ
ചുംബിച്ചുടക്കും

ഓരോ രാത്രിയുമെന്നില്‍ നിന്നും
അവളെ അപഹരിക്കുന്നൂ
എല്ലാ പകലുകളിലും
ഞാനവളെ തിരിച്ചു പിടിക്കുന്നൂ

നന്ദിതാ ...
നീ ബാക്കി വച്ചുപോയൊരു
മൌനം പോലെ
ഞാനിവിടെ ,.......

~~~~~~തടവ്‌ ~~~~~~

~~~~~~തടവ്‌ ~~~~~~
=================

സാക്ഷി മൊഴികളോ
സാഹചര്യ തെളിവുകളോ
അനുകൂലമല്ലാതിരുന്നിട്ടും

നീതി ബോധമില്ലാത്ത
പ്രണയ കോടതി
എനിക്ക് വിധിച്ച ശിക്ഷ
ജീവ പര്യന്തമാണ് ...

നിന്റെ ഹൃദയ തടവറയില്‍
വിടുതല്‍ ഇല്ലാതെ
ഒരു പരോള്‍ പോലുമില്ലാതെ ..
ഇനിയുമെത്ര നാള്‍ ..?..

" ദാഹം "
=======

മൂര്‍ച്ചയേറിയ വാക്കുകളാല്‍
ഇനിയുമെന്റെ ഹൃദയത്തെ
മുറിപ്പെടുത്തി കൊണ്ടിരിക്കൂ ....

അതില്‍ നിന്നൂറുന്ന
ചുടുരക്ത തുള്ളികളാല്‍

നിന്റെ ദാഹമടക്കൂ

ആനന്ദ മൂര്‍ച്ചയിലെന്‍
പ്രാണന്‍ പിടഞൊടുങ്ങുവോളം ,..
അവസാന തുള്ളിചോരും വരെയും ...

നിന്റെ പ്രണയത്തെയെന്റെ
സ്വപ്നങ്ങളോട്‌ ചേര്‍ത്തു വയ്ക്കൂ ...

വായിക്കുക ശേഷം ഈ  ചിത്രത്തില്‍ സൂക്ഷിച്ചു നോക്കുക ..
======================================

ഭൂമി എത്ര വലുതാണ്‌ ,അതിലും എത്രയോ വലുതാണ്‌ ഈ പ്രപഞ്ചം ,ഭാവന കൊണ്ട് പോലും ഒന്ന് അളന്നെടുക്കാന്‍ കഴിയാത്ത ഈ പ്രപഞ്ചത്തില്‍ എണ്ണിയാലൊടുങ്ങാത്തത്രയും ...
ജീവജാലങ്ങളുണ്ടാകും വൈവിധ്യവും ,സവിശേഷവുമാര്‍ന്ന അവയുടെ ഘടനകളും ,ജീവിത രീതികളും ,അതി ജീവനതിന്റെയും പോരാട്ടത്തിന്റെയും നാള്‍ വഴികളും സസൂഷ്മ്മം വീക്ഷിക്കുകയാനെങ്കില്‍ മനുഷ്യന്‍ എന്നാ വാക്കിന്റെ അര്‍ത്ഥ ശൂന്യതയും ,കാപട്യം നിറഞ്ഞ അവന്റെ ജീവിതവും ഈ പ്രപഞ്ചത്തില്‍ എത്ര മാത്രം വെറുക്കപ്പെടേണ്ട ഒന്നാണ് എന്നും മനസ്സിലാക്കാന്‍ കഴിയും ....

ഒരു വെളിപാടുണ്ടയതല്ല ഹൃദയത്തെ മദിച്ച മൂന്നു കാഴ്ചകള്‍ ,മൂന്നിന്റെയും ഒരു നേര്‍ വിവരണം നല്‍കാം രണ്ടെണ്ണം വാക്കാലും ,ഒന്ന് ചിത്രമായും .....

രംഗം ഒന്ന്
========

ഇന്നലെ വൈകുന്നേരം ഒരു ആറു മണിയോടടുക്കും അമ്പലത്തറക്കടുത്ത് കുമാരി ചന്ത എന്നാ മീന്‍ മാര്‍ക്കറ്റിനു സമീപമുള്ള ട്രന്സ്ഫോര്‍മരില്‍ ഒരു വര്‍ക്കിനു വേണ്ടി എത്തിയതായിരുന്നു ഞങ്ങള്‍ തുറന്നു അകത്തെക്ക് കയറുമ്പോള്‍ ഉള്ളില്‍ നിന്നൊരു പൂച്ച ചാടി വീഴുന്നു . പിടക്കുന്ന എന്തോ കടിച്ചു പിടിച്ചിട്ടുണ്ട് ശ്രദ്ദിച്ചു നോക്കുമ്പോള്‍ അതൊരു കാക്ക കുഞ്ഞു ആയിരുന്നു ,..പൂച്ച അടുത്തുള്ള ഇടനാഴിയിലേക്ക്‌ ഓടി മറഞ്ഞു ,..അക്ഷരാര്‍ത്ഥത്തില്‍ പിന്നെ അവിടെ ഒരു മനുഷ്യന് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത് ആകാശവും ചുറ്റുവട്ടവും കാക്കളാല്‍ നിറഞ്ഞു ,..ഭീതിതമായ ഒരന്തരീക്ഷം ,അവറ്റകള്‍ വലിയ വായില്‍ നിലവിളിക്കുന്നു പരക്കം പായുന്നു ,.. സഹജീവിയോടുള്ള കാരുണ്യം ,ദയ , സ്നേഹം ..ഹോ കാണുക കണ്ണുകള്‍ തുറന്നു മനുഷ്യ കീടങ്ങളെ ...


രംഗം രണ്ടു
========


ഞാന്‍ വീട്ടില്‍ ഉപയോഗിക്കുന്നത് റിലയന്‍സിന്റെ നെറ്റ് കണക്ഷന്‍ ആണ് .അതിന്റെ ക്യാബില്‍ മുകളിലേക്ക് വലിച്ചു ക്ലാംപില്‍ കെട്ടി ജനാല പഴുതിലൂടെ അകത്തേക്ക് ,പുറത്തു ഈ വയര്‍ വലിചിട്ടുള്ളത് വീടിനു മുന്നില്‍ നില്‍ക്കുന്ന പ്ലാവിന്റെ ശിഖരങ്ങള്‍ക്ക് ഇടയിലൂടെ ആണ് മരം നിറയെ മീറുകളാണ് {ഒരു തരം ഉറുമ്പ്‌ }നല്ല കടിവീരന്മാര്‍ , അവര്‍ ഇങ്ങനെ ആ ക്യാബിളിലൂടെ ഊര്‍ന്നു ഊര്‍ന്നു അകത്തേക്ക് വരും അതൊരു കൌതുക കാഴ്ചയാണ് ,ഇപ്പോള്‍ ഈ മുറി നിറയെ അവയുടെ വിഹാര കേന്ദ്രമാണ് ,എന്ത് പറയാന്‍ അവരും ഭൂമിയുടെ അവകാശികളല്ലേ പലപ്പോഴും കടിച്ചു വേദനിപ്പിച്ചു മനുഷ്യരോടുള്ള പ്രതിക്ഷേധം അറിയിക്കാരുണ്ടവര്‍ ,കടിയേറ്റു വേദനിച്ചാലും ഞാനവരെ വേദനിപ്പിക്കാതെ എടുത്തു കളയുകയാണ് പതിവ് ,..പതിവിനു വിരുദ്ധമായി ഇന്നവരില്‍ ഒരാള്‍ എന്റെ കാല്‍ പാദത്തില്‍ കടിച്ചു ,എന്തോ ടൈപ്പ് ചെയ്യുന്ന തിരക്കിനിടയില്‍ മറ്റേ കാലു കൊണ്ട് ഞാനൊന്ന് അമര്‍ത്തി ഞെരിച്ചു പാവം പിടഞ്ഞു തീര്‍ന്നു ,നെറ്റില്‍ പരതുന്നതിനിടയില്‍ ഹൃദയം മുറിച്ച ആ കാഴ്ച കണ്ടു എന്റെ മേശയുടെ മുകളിലൂടെ ഒരു വിലാപ യാത്ര ആ ജഡവും പേറി ഒരു കൂട്ടം ഉറുമ്പുകള്‍ ,ഹോ ആകെ തളര്‍ന്നു പോയി ..ഒരു കൊലപാതകിയുടെ മാനസികാവസ്ഥയില്‍ പകച്ചിരിന്നു ,ഭയത്തോടെ ,കുറ്റ ബോധത്തോടെ ഞാന്‍ ഒളികന്നിടു നോക്കി അവര്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ,ശാപം ചൊരിയുന്നുണ്ട് .. ആ ക്യബിളിലൂടെ ആ ജഡവും ചുമന്നു ജനാലയുടെ വിടവിലൂടെ അവര്‍ പുറത്തേക്കിറങ്ങും വരെ .. ഞാനത് കണ്ണിമ ചിമ്മാതെ നോക്കിയിരിന്നു ,.... നൊമ്പര സാഗരം ഇരമ്പുന്നുണ്ട് ..മനസ്സില്‍ ...

രംഗം മൂന്നു ,..
=========
ഇനി വിവരണമില്ല .....ഒരു കാഴ്ച ....നിങ്ങളില്‍ പലരും കണ്ടതാകും ഇതുമായി ചേര്‍ത്ത് വായിക്കുക ...

>> Saturday, December 8, 2012


"ജീവന്റെ വിലയുള്ള തമാശ "
=======================

തിരക്കേറിയ റോഡിന്റെ ഓരത്തു വച്ചവന്‍ നിറ കണ്ണുകളോടെ ചോദിച്ചു
എന്നോട് ക്ഷമിക്കാന്‍ കഴിയില്ലേ ?

അവള്‍ ചീറി ,. നിങ്ങളെന്റെ വ്യക്തിത്വത്തെ ആണ് അവഹേളിച്ചത്

അതൊരു നേരം പൊക്കല്ലേ ജാനു ,?
.അല്ല അതോരപമാനമാണ്‌ !

ഒരു തമാശക്ക് എന്റെ ജീവന്റെ വിലയുണ്ടോ കുട്ടി ?

ഹും "അവള്‍ മുഖം കോട്ടുന്നു {ചുറ്റും ആളുകള്‍ കൂടുന്നു }

നീയിപ്പോഴും എന്നെ സ്നേഹിക്കുന്നില്ലേ ജാനൂ ...?

ഇല്ല ഞാന്‍ നിന്നെ വെറുക്കുന്നു ...അവള്‍ തിരിഞ്ഞു നടക്കുന്നു !

പാഞ്ഞു വന്നൊരു ട്രാക്കിന്റെ ടയറുകള്‍ ടാറിനോട് ചേര്‍ത്തരച്ച അവന്റെ മുഖത്തപ്പോഴും ആ ചിരി..മായാതെ..

ചുറ്റും കൂടി നിന്ന ജനങ്ങള്‍ പരസ്പ്പരം ചോദിക്കുന്നു "എന്തായിരിക്കും ജീവന്റെ വിലയുള്ള ആ തമാശ "

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP