Powered by Blogger.

മണ്ണാങ്കട്ടയും കരിയിലയും !

>> Monday, December 10, 2012


====================

ഒരു വസന്ത കാലം മുഴുവന്‍
ഹരിത ചാമരം വീശി
കുളിര്‍ കാറ്റ് പകര്‍ന്നിട്ടും
ശിശിര ഹൃദയം
ഞരമ്പറുത്തെറിഞ്ഞ
പഴുത്തില ഞാന്‍ ....

പ്രണയത്തെ
തരികള്‍ തരികള്‍ ചേര്‍ത്ത്
കാലമെനിക്കായി
ഉരുട്ടിയെടുത്ത
''മണ്ണാങ്കട്ട'' നീ

നമുക്ക് പോകാം ദൂരെ ദൂരെ ...
കാശിയിലേക്കല്ല..!

കാശിയും കൈലാസവും താണ്ടി
ഭൂമിയുടെ അറ്റം വരെ പോകണം..

മഴ പെയ്യുമ്പോള്‍
നിനക്ക് ഞാന്‍ കുടയാകാം
കാറ്റടിക്കുമ്പോള്‍
എനിക്ക് നീ തുണയാകണം

കാറ്റും മഴയും
ഒരുമിച്ചു വരുമ്പോള്‍
നീയെന്റ്റെ മാറില്‍
അമര്‍ന്നിരിക്കണം ..
മഴതുള്ളികളേറ്റ്
നീയെന്നിലലിഞ്ഞിറങ്ങി
അവസാന മാത്രയു -
മിഴചേര്‍ന്ന് കഴിയുമ്പോള്‍

കാറ്റിന്റെ ഘോര ഹസ്തങ്ങളെന്നെ
മരണത്തിന്റെ അഴിമുഖത്തേക്ക്
പറപ്പിചോട്ടെ ....


താളം മറന്നു ഉച്ചത്തില്‍ മിടിച്ച
ഹൃദയത്തോട് ഞാന്‍ പറഞ്ഞു
മര്യാദക്കിരുന്നില്ലേല്‍
നിന്നെ ഞാന്‍ പറിച്ചെടുത്തു
"ലോ ലവള്‍ക് "
എറിഞ്ഞു കൊടുക്കും എന്ന് ..

അത്ഭുതം ,
എത്ര താള നിബദ്ധമായിട്ടാണെന്നോ
അവനിപ്പോള്‍ സ്പന്ദിക്കുന്നത് ....

ഇഷ്ട്ടം.. ഇഷ്ട്ടം...
=============

സ്വപ്നങ്ങളുടെ മാധുര്യത്തിനോപ്പം
നുണഞ്ഞിറക്കാനൊരിഷ്ട്ടം

സത്യത്തിന്റെ കനല്‍ കണ്ണില്‍
നിന്നും കവര്‍ന്നെടുത്തോരിഷ്ട്ടം

ഇഷ്ട്ടങ്ങളുടെ മൂര്‍ദ്ധന്യത്തില്‍
തല്ലിപ്പിരിയാനൊരിഷ്ട്ടം

സ്പന്തനം നിലച്ച ഹൃദയവുമായിപ്പോള്‍
ഒരേകാന്ത തുരുത്തില്‍
സ്വയം പഴിച്ചിരിക്കുമ്പോള്‍

നിന്നിലേ‌ക്കെത്താന്‍ മാത്രം
പറന്നുയരാന്‍ കൊതിക്കുന്ന
മുറിച്ചെറിയപ്പെട്ട ചിറകുകളുടെ
ഇനിയൊരിക്കലും സഫലമാകാത്തൊരിഷ്ട്ടം ..

നഷ്ട്ടങ്ങളുടെ കാഠിന്യങ്ങള്‍ക്കിടയിലും
നെഞ്ചോട്‌ ചേര്‍ത്തോരിഷ്ട്ടം

സൂത്രക്കാരന്‍ കാക്ക ..


===================

വിവേക ശാലിയായ എന്റെ കാമുകാ ...
കാക്കയെ പോലെ കൌശലക്കാരനാണ്‌ നീ

വാവട്ടം ചെറുതായ പൊന്നിന്‍കുടത്തിന്റെ
ആഴങ്ങളിലെന്‍ ..
നീല പൊന്മാന്റെ നീണ്ട കൊക്കകലത്തില്‍
കാത്തു വച്ച പ്രണയാമൃതം
തിളച്ചു പൊന്തിയതെങ്ങനെയാണ് ?

കറുത്ത് കൂര്‍ത്ത കുറുമ്പന്‍
ചുണ്ടുകള്‍ക്കെത്താദൂരത്തേക്ക് നീ
മധുരാക്ഷരങ്ങളെ ...സ്വപ്ന ഹര്‍ഷങ്ങളെ ..
മോഹ പുഷ്പ്പങ്ങളെ ,..ഉരുളന്‍ കല്ലുകളായ്
മെനഞ്ഞെടുത്തെന്‍ ആഴങ്ങളില്‍ തള്ളി
പുളകോന്മാദങ്ങളില്‍
തുള്ളി തുളുമ്പിയൊരാത്മതീര്‍ഥത്തിലെ
പാലഴിമാധുരം കവര്‍ന്നെടുത്തു ...
പറന്നു പോകയാണോ .....?

പ്രിയനേ ..മടങ്ങി വരൂ ...അകന്നകന്നു പോകുന്ന
നിന്‍ ചിറകടി ഒച്ചകളും..
അരുകിലെത്തി തുറിച്ചു നോക്കുന്നോരീ
വേനലിന്റെ രൌദ്ര മിഴികളും..
എന്നെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നു


****പര്‍ദ്ദ*****

****പര്‍ദ്ദ*****
============

പെണ്ണെ നിന്‍ പൂവുടലീവിധം
കറുത്ത തട്ടത്തിന്‍ മറയത്തു
ഒളിപ്പിച്ചു പിടിക്കുന്നത്‌
സൃഷ്ട്ടാവിനിഷ്ട്ടായിട്ടുണ്ടാവില്ല

അത് കൊണ്ടാകും ...
നിന്‍ മുഖ സൌന്ദര്യം മുഴുവനും
കൈകുമ്പിളില്‍ കോരിയെടുത്തു
നീല മിഴികളില്‍ നിറച്ചത് ..

പെയ്യുന്നുണ്ട് ..
അനാവൃതമാകുന്നോരാ
വജ്ര ശോഭയെഴും
മിഴിയിണകളില്‍ നിന്നും ...
എന്റെ ഹൃദയത്തിലേക്കൊരു
നക്ഷത്ര പൂമഴ................
See More

" തുരങ്കം "


=====

ഗൂഡസ്മിതങ്ങള്‍
പൊഴിക്കുന്ന
ഗുഹാന്തരങ്ങളുടെ
അകസഞ്ചാരങ്ങളില്‍ ,..

ആകൂലതകള്‍
...
ഘനീഭവിച്ചുറയുന്ന
അന്ധകാരനാഴികളില്‍ ,..

ആര്‍ത്തലച്ചു കരയുന്ന
ദുര്‍ബല പക്ഷങ്ങളില്‍ ,..

കാറ്റ്,..
ഇരമ്പിയാര്‍ക്കുന്നൊരു രൂപകൂട്

മഴതുള്ളിയിറ്റിച്ച
അധിനിവേശം വിത്ത്‌പാകിയ
കന്നിമണ്ണ്

പെണ്ണെ,..
നീ അറ്റമില്ലാതെ നീളുന്നൊരു
തുരങ്കം...

ഞാനെപ്പോഴും
അതിനുള്ളിലൂടെ...
കൂകി പായുന്നൊരു
ഇരുകാല്‍ വാഹനം ...
See More

നന്ദിതാ ...

>> Sunday, December 9, 2012



തണുവുള്ള
രാത്രികളേക്കാള്‍
പൊള്ളുന്ന
പകലുകളാണെനിക്കിഷ്ട്ടം

രാവിന്റെ
കുളിര്‍ പുതപ്പു മാറ്റി
നിശ്വാസമുടയുന്നൊരു
നിലവിളിയുമായി
കുരുക്ക് മുറുകി

കണ്ണ് തുറിച്ചവള്‍
എന്റെ നിദ്രയെ
മുറിപ്പെടുത്തികൊണ്ടിരിക്കുന്നൂ

പൊള്ളുന്ന പകലില്‍
എന്റെ
പ്രണയാശ്ലേഷത്തിലൊതുങ്ങി
കുറുകി കുറുകിയൊരു..
കാട്ടു മൈനായായ് പാടും

ഭ്രമിപ്പിക്കുന്നൊരു
അനുഭൂതിയായെന്റെ
മാറിലെ വിയര്‍പ്പുതുള്ളികളെ
ചുംബിച്ചുടക്കും

ഓരോ രാത്രിയുമെന്നില്‍ നിന്നും
അവളെ അപഹരിക്കുന്നൂ
എല്ലാ പകലുകളിലും
ഞാനവളെ തിരിച്ചു പിടിക്കുന്നൂ

നന്ദിതാ ...
നീ ബാക്കി വച്ചുപോയൊരു
മൌനം പോലെ
ഞാനിവിടെ ,.......

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP