Powered by Blogger.

'പടിയിറങ്ങിയ പ്രണയം'

>> Friday, July 1, 2011


'പടിയിറങ്ങിയ പ്രണയം '

***************************

എത്ര അലക്കിയിട്ടും
അഴുക്കു പോകാത്ത
ഹൃദയത്തെ
ഞാനിന്നലെ
വലിച്ചെറിഞ്ഞു

എത്ര കരഞ്ഞിട്ടും
കണ്ണുനീര്‍ വറ്റാത്ത
[ദാഹമടങ്ങാത്ത]
മിഴികളെ
ഞാനിന്നലെ
ചൂഴ്ന്നെറിഞ്ഞു

കണ്ണുകള്‍ക്കും
ഹൃദയത്തിനുമിടയിലിരുന്നു
നാവു ചിലച്ചപ്പോള്‍
വായ്ക്കരിയിട്ട്
പ്രണയവും
പടിയിറങ്ങിപോയി

1 comments:

world of me July 19, 2011 at 9:10 PM  

എത്ര അലക്കിയിട്ടും അഴുക്ക് പോകാത്ത ഹൃദയത്തിനുള്ളില്‍ അഴുക്ക് പുരളാത്ത ഒന്നുണ്ടായിരുന്നു..."പ്രണയം".
എത്ര കരഞ്ഞിട്ടും കണ്ണ് നീര്‍ വറ്റാത്ത (ദാഹ മടങ്ങാത്ത) മിഴികളില്‍, കരഞ്ഞാലും പോകാത്ത ഒരിക്കലും ദാഹ മടങ്ങാത്ത ഒന്നുണ്ടായിരുന്നു...."പ്രണയം "
അപ്പോള്‍ എങ്ങനെ ആണ് നീ വയ്ക്കരിയിട്ടു പടി ഇറക്കി വിട്ട ഒരിക്കലും മരിക്കാത്ത ആ "പ്രണയ"ത്തിനു നിന്നെ വിട്ടു പോകാന്‍ കഴിയുക...
എന്ത് നശിച്ചാലും നശിക്കാത്തതായി ഒന്നേയുള്ളൂ "ആത്മാര്‍ഥമായ പ്രണയം" ........

Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP