Powered by Blogger.

എനിക്ക് ഭ്രാന്തില്ല,..

>> Friday, July 1, 2011


എനിക്ക് ഭ്രാന്തില്ല,..

_______________

കവിത വറ്റിയ കരളും ,..
കനവു വറ്റിയ
മിഴികളുമായിനീ
പുലഭ്യം പറഞ്ഞലയാനും


പ്രണയത്തിന്റെ
കുന്നിലെക്കൊരു
കല്ലുരിട്ടി കയറ്റി

വിരഹത്തിന്റെ
താഴവാരത്തിലേക്ക് തള്ളി...
കൈകൊട്ടി ചിരിക്കാനും

എനിക്ക് ഭ്രാന്തില്ല,..

Read more...

കവിത


കവിത

________

എന്‍റെ
കണ്ണുനീര് വറ്റിച്ചു
കിട്ടിയ
ഒരു കിണ്ണം ഉപ്പില്‍
കദനം
കുറുക്കിയെടുത്ത്
കവയിത്രി
ചമഞ്ഞവളെ..........

നിന്‍റെ പ്രണയ
പുസ്തക
താളുകള്‍ക്കിടയില്‍
വിലാസം
തെറ്റിവന്നൊരു
വിലാപമാണെന്‍
കവിത,..!

Read more...

'എന്നിട്ടും' ,


'എന്നിട്ടും' ,

___________


ശിരസ്സ്
അറുത്തെടുത്തിട്ടും

കൈ കാലുകള്‍
മുറിച്ചെറിഞ്ഞിട്ടും

ശേഷിച്ച
മാംസ പിണ്ഡത്തിനുള്ളിലിരുന്നു

പിടക്കുമെന്‍ ഹൃദയം
നിന്നോടാര്‍ദ്രമായി
മന്ത്രിക്കുന്നത് കേട്ടോ...
ഇപ്പോഴും ....

"നിന്നെ പ്രണയിക്കുകയാണെന്ന്

Read more...

'പടിയിറങ്ങിയ പ്രണയം'


'പടിയിറങ്ങിയ പ്രണയം '

***************************

എത്ര അലക്കിയിട്ടും
അഴുക്കു പോകാത്ത
ഹൃദയത്തെ
ഞാനിന്നലെ
വലിച്ചെറിഞ്ഞു

എത്ര കരഞ്ഞിട്ടും
കണ്ണുനീര്‍ വറ്റാത്ത
[ദാഹമടങ്ങാത്ത]
മിഴികളെ
ഞാനിന്നലെ
ചൂഴ്ന്നെറിഞ്ഞു

കണ്ണുകള്‍ക്കും
ഹൃദയത്തിനുമിടയിലിരുന്നു
നാവു ചിലച്ചപ്പോള്‍
വായ്ക്കരിയിട്ട്
പ്രണയവും
പടിയിറങ്ങിപോയി

Read more...
Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP