സ്വതന്ത്ര
>> Wednesday, June 29, 2011
വഴി തെറ്റി വന്നൊരു
വാക്കില്‍ തട്ടിയാണ്
മനസ്സ് മുറിഞ്ഞത്
പകയോടെ കൊത്തിയ
മൂര്‍ഖന്റെ
വിഷപ്പല്ല് കൊണ്ടായിരുന്നു
സ്വപ്നങ്ങള്‍ നീലിച്ചത്
മഷി തണ്ടുകളിരുത്തു വച്ച്
ഓര്മ പുസ്തകത്തിലെത്ര
തിരഞ്ഞിട്ടും
വാക്കുടയാത്തോരാ
സ്ലേറ്റു മാത്രം
മിഴിയിലുടക്കുന്നില്ല
ഏത് മൃത ചുംബനത്തിന്റെ
ആലസ്യത്തില്‍
മയങ്ങുമ്പോഴായിരുന്നു
എന്റെ
ഹൃദയം പിളര്‍ന്നു നീ
സ്വതന്ത്രയായത്
1 comments:
ആണോ ....??? ആയിരിക്കാം....????എന്നാല്‍ ഒന്നറിയുക നീ ഇപ്പോള്‍ നിന്നില്‍ നിന്നും ഞാന്‍ സ്വതന്ത്ര ആണെന്ന സത്യം.....ഇനി നിന്റെ മനസ് മുറിയില്ല....ഇനി നീ കാണുന്ന സ്വപ്നങ്ങള്‍ നീലിക്കില്ല....ഇനി നിനക്ക് മഷി തണ്ടുകള്‍ ഇരുക്കേണ്ടി വരില്ല....ഒന്നും മാത്രം നീ അറിയുക....നിന്റെ മിഴികള്‍ ഉടക്കുക നിന്റെ വക്കുടയാത്ത സ്ലേറ്റില്‍ ഞാന്‍ ഇല്ല എന്നാ സത്യം...."സ്വതന്ത്ര"ആണിന്ന് ഞാന്‍ .....ഇനിയൊരു ചുംബനത്തിന്റെ ആലസ്യത്തില്‍ മയങ്ങാന്‍ ഞാനില്ലന്ന സത്യം....ഇനി നീ തിരിച്ചറിയുക....
Post a Comment