Powered by Blogger.

"ലഹരി"

>> Thursday, June 30, 2011


ലഹരി

======

തമോ:ഗര്‍ത്തങ്ങള്‍
നീറ്റുന്ന
കനല്‍ പൂക്കളെന്‍റെ
കണ്ണുകളില്‍ ..വിരിയുമ്പോള്‍

കടല്‍ കാറ്റിനിപ്പോള്‍
അവളുടെ
വിയര്‍പ്പിന്‍റെ മണമാണ്

ഓര്‍മ്മകള്‍കിപ്പോള്‍
അവളുടെ മാംസളമായ
മാറിടത്തിന്‍റെ
ഇളം ചൂടാണ്

മരണത്തിനിപ്പോള്‍
അനാവൃതമാകുന്ന
അവളുടെ നഗ്നദേഹം പകരുന്ന
അതെ ലഹരിയാണ് .

Read more...

എനിട്ടുമെന്‍റെ പ്രണയമേ ,...





കിണറാഴങ്ങളില്‍
നിന്നടര്‍ത്തിയെടുത്തു
കടലാഴങ്ങളില്‍
കൊണ്ടൊളിച്ചു
വച്ചതല്ലേ

ആകാശ ഗര്‍ത്തങ്ങളില്‍
നിന്നും പെറുക്കിയെടുത്ത്
നക്ഷത്ര കണ്ണുകളില്‍
ഒളിപ്പിച്ചതല്ലേ

സൂര്യ മുഖത്തു നിന്ന്
പറിച്ചെടുത്തു
ചന്ദ്രഹൃദയത്തില്‍
പതിപ്പിച്ചതല്ലേ

എനിട്ടുമെന്‍റെ പ്രണയമേ ,..........

ഒരു നിശാപുഷപ്പ സൌരഭ്യത്തില്‍
ലയിച്ചലിഞെന്നെ മറന്നതെന്തേ ..

Read more...

സ്വതന്ത്ര

>> Wednesday, June 29, 2011



ഴി തെറ്റി വന്നൊരു
വാക്കില്‍ തട്ടിയാണ്
മനസ്സ് മുറിഞ്ഞത്

പകയോടെ കൊത്തിയ
മൂര്‍ഖന്‍റെ
വിഷപ്പല്ല് കൊണ്ടായിരുന്നു
സ്വപ്‌നങ്ങള്‍ നീലിച്ചത്

മഷി തണ്ടുകളിരുത്തു വച്ച്
ഓര്‍മ പുസ്തകത്തിലെത്ര
തിരഞ്ഞിട്ടും
വാക്കുടയാത്തോരാ
സ്ലേറ്റു മാത്രം
മിഴിയിലുടക്കുന്നില്ല

ഏത് മൃത ചുംബനത്തിന്റെ
ആലസ്യത്തില്‍
മയങ്ങുമ്പോഴായിരുന്നു
എന്‍റെ
ഹൃദയം പിളര്‍ന്നു നീ
സ്വതന്ത്രയായത്

Read more...
Related Posts Plugin for WordPress, Blogger...

About This Blog

Lorem Ipsum

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP